Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നബിവചനങ്ങളുടെ ദുര്‍വ്യാഖ്യാനം നിയന്ത്രിക്കാന്‍ സൗദിയില്‍ അതോരിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 10:25 pm IST
in World

റിയാദ്: ഭീകരതയെ ന്യായീകരിക്കാന്‍ നബിവചനങ്ങളുടെ സമാഹാരത്തെ (ഹദീസുകള്‍) ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തടയാന്‍ സൗദി അറേബ്യയില്‍ നടപടി ആരംഭിച്ചു. ഇതിനായി പ്രത്യേക അതോരിറ്റിയെ നിയോഗിച്ച് സല്‍മാന്‍ രാജാവ് ഉത്തരവിറക്കി.

മുഹമ്മദ് നബിയുടെ വചനങ്ങളെ ഇസ്ലാമിക ഭീകരവാദത്തിന് അനുകൂലമായി വ്യാഖ്യാനിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് സൗദി രാജാവിന്റെ നീക്കം. ഹദീസുകളെ തെറ്റായി പ്രചരിപ്പിച്ച് ഭീകരപ്രവര്‍ത്തനം, കൊലപാതകങ്ങള്‍, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ ഉദാത്തവത്കരിക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. ഇത് അവസാനിപ്പിക്കാനാണ് രാജാവിന്റെ ശ്രമം.

മദീന ആസ്ഥാനമായി അതോരിറ്റി പ്രവര്‍ത്തിക്കും. ആഗോള തലത്തിലുള്ള ഇസ്ലാമിക പണ്ഡിതര്‍ അതോരിറ്റിയുടെ ഉപദേശകരായിരിക്കുമെന്നും സാംസ്‌കാരിക, വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.

നബിയുടേത് മാത്രമല്ല, മണ്‍മറഞ്ഞു പോയ മറ്റ് നിരവധി മുസ്ലീം പണ്ഡിതരുടെ വാക്കുകളേയും ശാസനകളേയും ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകള്‍ അവര്‍ക്കാവശ്യമുള്ള തരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ടെന്ന് സാംസ്‌കാരിക മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. ഐഎസും അല്‍ ഖ്വയിദയും സ്വന്തം അണികളെ ആക്രമോത്സുകരാക്കാന്‍ ഹദീസുകളെ ഉപയോഗിക്കുന്നുണ്ട്.

ഇസ്ലാംമതത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന സൗദി തന്നെ ഇത്തരത്തിലൊരു നീക്കത്തിനു തുടക്കം കുറിച്ചതിനെ ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്. എന്നാല്‍ പുതിയ അതോരിറ്റിയുടെ പ്രവര്‍ത്തനം പ്രായോഗിക തലത്തില്‍ എങ്ങിനെയായിരിക്കും എന്നതിനെക്കുറിച്ച് ധാരണയായിട്ടില്ല. ഖുറാന്‍ കഴിഞ്ഞാല്‍ ഇസ്ലാമില്‍ ഹദീസുകള്‍ക്കാണ് പ്രാധാന്യം. എന്നാല്‍ ഹദീസുകള്‍ എന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വചനങ്ങളുടെ ആധികാരികത പുതിയ അതോരിറ്റി കര്‍ശനമായി പരിശോധിക്കും.

ഭീകര സംഘടനകള്‍ക്ക് അനുകൂല നിലപാടു സ്വീകരിക്കുന്നു എന്നു കരുതുന്ന നിരവധി പണ്ഡിതരെ മതപഠന കേന്ദ്രങ്ങളില്‍ നിന്ന് കഴിഞ്ഞ സപ്തംബര്‍ മുതല്‍ പിരിച്ചു വിട്ടിരുന്നു. മതത്തെ ഭീകരതയില്‍ അകറ്റി നിര്‍ത്താനുള്ള സൗദി രാജാവിന്റെ മറ്റൊരു സുപ്രധാന നീക്കമായായാണ് അതോരിറ്റി രൂപീകരണത്തെ വിലയിരുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

Football

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

Football

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

പുതിയ വാര്‍ത്തകള്‍

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.