കണ്ണൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിദിനമായ ഒക്‌ടോബര്‍ 31 ദേശീയ പുനരര്‍പ്പണ ദിനമായി ആചരിച്ചു. സിവില്‍ സ്‌റ്റേഷനില്‍ രാവിലെ 10.15 മുതല്‍ 10.17 വരെ മൗനാചരണത്തിന് ശേഷം ദേശീയ പുനരര്‍പ്പണ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് ജീവനക്കാര്‍ക്ക് പുറമെ കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ബാന്‍ഡ്ട്രൂപ്പ്, സെന്റ് തെരേസാസിലെയും സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ബോയ്‌സ് സ്‌കൂളിലെയും എന്‍.എസ്.എസ് യൂനിറ്റുകള്‍ എന്നിവയും പങ്കെടുത്ത് പുനരര്‍പ്പണ റാലി നടത്തി. എ.ഡി.എം ഇ.മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍ കെ.കെ.അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















