തലശ്ശേരി: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രാഷ്‌ട്രീയ ഏകതാ ദിവസ് പരിപാടിയുടെ ഉദ്ഘാടനം ഡോ.അജിത് കുമാര്‍ നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന കൂട്ടയോട്ടം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ഫ്‌ളാഗ് ഓഫ് ചെയ്തു. ഡോ.എന്‍.വി.സുരേഷ് അധ്യക്ഷത വഹിച്ചു. കരാട്ടെ വിദ്യാര്‍ത്ഥികള്‍, സായി സെന്ററിലെ കായിക പ്രതിഭകള്‍, പോലീസ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
















