കണ്ണൂര്‍: യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം എന്ന പേരിലുളള ജാഥയ്‌ക്ക് കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 2, 3, 4 തീയ്യതികളില്‍ ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥയ്‌ക്ക് 2 ന് വൈകുന്നേരം 5 മണിക്ക് പയ്യന്നൂര്‍, 6 മണി തളിപ്പറമ്പ് എന്നിവിടങ്ങളിലും 3 ന് പഴയങ്ങാടി, ചക്കരക്കല്‍, തലശ്ശേരി, കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണര്‍ എന്നിവിടങ്ങളിലും 4 ന് ശ്രീകണ്ഠാപുരം, ഇരിട്ടി, മട്ടന്നൂര്‍, പാനൂര്‍ എന്നിവിടങ്ങളിലുമാണ് സ്വീകരണം നല്‍കുക. വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഡി.മുസ്തഫ, സതീശന്‍ പാച്ചേനി, വി,കെ.അബ്ദുള്‍ഖാദര്‍ മൗലവി, സി.എ.അജീര്‍, ഇല്ലിക്കല്‍ അഗസ്തി എന്നിവര്‍ പങ്കെടുത്തു.
















