ചെറുപുഴ: പാവപ്പെട്ടവരുടെ മടിശ്ശീലയില്‍ നിന്നും പണം ബലമായി കയ്യിട്ടുവാരുന്ന എസ്ബിഐക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് എസ്എന്‍ഡിപി ചെറുപുഴ ശാഖയോഗം ആവശ്യപ്പെട്ടു. മറ്റ് ബാങ്കുകള്‍ പൊതുജനങ്ങളില്‍ നിന്നും ന്യായമായ തോതില്‍ വിവിധ സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കുമ്പോള്‍ എസ്ബിഐ സാധാരണക്കാരെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നു യോഗം ആരോപിച്ചു. വി.പി.ദാസന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.പി.തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. വി.ആര്‍.സുനില്‍, വി.എന്‍.സുധീര്‍ കുമാര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.പി.തങ്കപ്പന്‍ (പ്രസിഡണ്ട്), വി.വി.ഗംഗാധരന്‍ (വൈസ് പ്രസിഡണ്ട്), വി.ആര്‍.സുനില്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു
















