മാഹി: മയ്യഴി കോസ്റ്റല്‍ എസ്.ഐ, ജയരാജന്‍ മത്സ്യത്തൊഴിലാളി നകുലനെ മൃഗീയമായി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് മാഹി നഗരത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. മദ്യലഹരിയിലായിരുന്ന എസ്‌ഐ നകുലനെ ആശുപത്രിയില്‍ ചികിത്സതേടാന്‍ അനുവദിക്കാതെ മണിക്കൂറോളം സ്‌റ്റേഷനില്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഒടുവില്‍ മറ്റു പ്രവര്‍ത്തകരെത്തിയാണ് നകുലനെ മാഹി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മുന്‍പ് പല തവണ സ്ഥലമാറ്റശിക്ഷ ഉള്‍പ്പെടെ വകുപ്പുതല അന്വേഷണങ്ങളും നേരിട്ട വ്യക്തിയാണ് എസ്‌ഐ ജയരാജന്‍.
















