Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നെല്ല് സംഭരണം: റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 09:49 pm IST
inPalakkad

പാലക്കാട്:കര്‍ഷകരില്‍ നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കണക്ക് സംബന്ധിച്ച് അടുത്ത ജില്ലാ വികസന സമിതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.പി.സുരേഷ് ബാബു ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. വരള്‍ച്ചയെ തുടര്‍ന്നും മറ്റും കുറവ് വന്നില്ലെങ്കില്‍ ജില്ലയില്‍ ഏകദേശം 90000 ലക്ഷം മെട്രിക്ക് ടണ്‍നെല്ലാണ് സാധാരണഗതിയില്‍ സംഭരിക്കേണ്ടത്.

നിലവില്‍ 4651 മെട്രിക്ക് ടണ്‍ നെല്ല് സംഭരണമാണ് നടന്നിരിക്കുന്നത്. ഇതു സംബന്ധിച്ച എം.എല്‍.എമാരായ കെ.വി വിജയദാസ്, കെ കൃഷ്ണന്‍ കുട്ടി എന്നിവര്‍ സപ്ലൈകോ അധികൃതരുമായി സ്ഥിതി ഗതികള്‍ വിലയിരുത്തുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭരണം ഊര്‍ജ്ജിതമാക്കാന്‍ ജീവനക്കാരെ ആവശ്യമുളള പക്ഷം ഉടന്‍ പരിഹരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ആവശ്യപ്പെട്ട് പ്രകാരം 15 ജീവനക്കാരെ വിട്ടു നല്‍കിയിട്ടുളളതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

വൈകി തുടങ്ങിയതിനാല്‍ വേഗത്തിലുളള സംഭരണത്തില്‍ പ്രായോഗിക ബുദ്ധിമുട്ട് സപ്ലൈകോ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദ്ദേശം. പറമ്പിക്കുളം- ആളിയാര്‍ അന്തര്‍സംസ്ഥാന നദീജലകരാര്‍ പ്രകാരമുളള വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും രണ്ടാംവിള നഷ്ടമാകാതെ നോക്കണമെന്നും കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. തമിഴ്നാട് കരാര്‍ വ്യവസ്ഥ ലംഘിക്കുന്നതില്‍ നിസഹായരാണെന്നും നിലവില്‍ ഡാമില്‍ 1300 ദശലക്ഷം ഘനയടി ജലമുണ്ടെന്നും രണ്ടാംവിളയ്‌ക്കായി 5000 ദശലക്ഷം ഘനയടി ജലം ആവശ്യമുണ്ടെന്നും സംയുക്തജലക്രമീകരണ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനു പുറമെ കേരളത്തിന്റെ പ്രദേശത്ത് കരാറിന് വ്യവസ്ഥയ്‌ക്കു വിരുദ്ധമായി അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ചും കത്തില്‍ വ്യക്തമാക്കണമെന്ന് കെ.വി.വിജയദാസ് എം.എല്‍.എ ആവശ്യപ്പെട്ടു.ശിരുവാണി ഡാമില്‍ ഡെഡ് വാട്ടര്‍ സ്റ്റോറേജിനു താഴെ തമിഴ്നാട് നാല് പൈപ്പുകള്‍ അനധികൃതമായി സ്ഥാപിച്ച് ജലം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വന്യജീവി ആക്രമണം പ്രതിരോധിക്കാന്‍ പ്രദേശവാസികളെ തിരഞ്ഞെടുത്ത് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിക്കുന്നതില്‍ പരിശീലനം നല്‍കണമെന്നും കെ.വി വിജയദാസ് എം.എല്‍.എ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണപ്രതിരോധത്തില്‍ വനപാലകര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ജില്ലാ ഭരണകാര്യാലയത്തിന്റെ എല്ലാവിധ സഹകരണങ്ങള്‍ ഇതില്‍ ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇതേ തുടര്‍ന്നുണ്ടാകുന്ന വിളനാശത്തിനുളള നഷ്പരിഹാര തുക വിതരണം വേഗത്തിലാക്കണമെന്നും ജില്ലാ കലക്ടര്‍ നി്ദ്ദേശം നല്‍കി.മലമ്പുഴ ഡാമില്‍ മിന്‍വളര്‍ത്തലിനെ തുടര്‍ന്ന് ജലം മലിനീകരിക്കപ്പെടുന്നുണ്ടോ എന്നത് സംബന്ധിച്ച് ജലസാംപിള്‍ പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എസ്.വിജയന്‍, പി.എ ഫാത്തിമ, എന്‍.അനില്‍കുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

Kerala

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.