കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പത്തൊന്‍പതാമത് സംസ്ഥാന സീനിയര്‍ തയ്‌ക്വാന്‍ഡോ ചാംപ്യന്‍ഷിപ്പ് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി വി.പി.പവിത്രന്‍ അധ്യക്ഷത വഹിച്ചു. തയ്‌ക്വാന്‍ഡോ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ബി.അജി, ജില്ലാ സെക്രട്ടറി രാജേഷ് കൊവ്വമ്മല്‍, സംസ്ഥാന ട്രഷറര്‍ പി.സി.ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ.പ്രഭാകരന്‍, ടെക്‌നിക്കല്‍ കമ്മറ്റി ജോയന്റ് സെക്രട്ടറി മുഹമ്മദ് അബ്ദുള്‍ നാസര്‍, സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം ഡോ.ജോസ് കല്ലൂപറമ്പില്‍, രാജ്യാന്തര റഫറി രാജീവന്‍ മാണിക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍, വെറ്ററന്‍സ് വിഭാഗങ്ങളിലായി നാനൂറ് പേര്‍ പങ്കെടുക്കുന്ന ചാംപ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. ദേശീയ ചാംപ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിന്റെ തെരഞ്ഞെടുപ്പും നടക്കും.
















