കണ്ണൂര്‍: ഔഷധ സസ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ആയുഷ് വകുപ്പിനു കീഴിലെ ഔഷധസസ്യബോര്‍ഡ് നടപ്പിലാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാട്യം ഗ്രാമപഞ്ചായത്തില്‍ നടക്കും. നവംബര്‍ ഒന്നിന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എല്ലാ വീടുകളിലും ഒരു ആര്യവേപ്പും കറിവേപ്പും നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തിലാണ് നടപ്പാക്കുന്നത്.
















