മാഹി: പള്ളൂര്‍ കേന്ദ്രമായി കഴിഞ്ഞ 10 വര്‍ഷത്തോളമായി ജീവകാരുണ്യ സാന്ത്വന പരിചരണരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാരുണ്യ പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആംബുലന്‍സ് തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെപി മാഹി മേഖലാ പ്രസിഡണ്ട് സത്യന്‍ കുനിയില്‍ ആവശ്യപ്പെട്ടു. അശരണരും ആലംബഹീനരുമായ രോഗികള്‍ക്ക് താങ്ങും തണലുമായി മാഹിയിലും പരിസര പ്രദേശങ്ങളിലും നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിച്ച സാമൂഹ്യദ്രോഹികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സത്യന്‍ കുനിയില്‍ പറഞ്ഞു.
















