ന്യൂദല്‍ഹി: കുട്ടിക്ക് ജന്മം നല്‍കാനും ഗര്‍ഭം അലസിപ്പിക്കാനും പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പരിപൂര്‍ണ്ണ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇതിന് ഭര്‍ത്താവിന്റെ അനുമതിയും വേണ്ട. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു.
തന്റെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിച്ച , അകന്നു കഴിയുന്ന ഭാര്യയില്‍ നിന്ന് നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു. അവര്‍ അമ്മയാണ്, പ്രായപൂര്‍ത്തിയായവരാണ്.]
ഗര്‍ഭം വേണ്ടെന്ന് അവര്‍ തീരുമാനിച്ചാല്‍ അതിന്റെ പേരില്‍ എങ്ങനെ കേസ് എടുക്കും. മാനസിക രോഗിക്കു പോലും അവരുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അവകാശമുണ്ട്. കോടതി പറഞ്ഞു.
















