പഴയങ്ങാടി: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. പറശ്ശിനിക്കടവ് കുറ്റിയിലെ അരിച്ചിറവിളപ്പില്‍ വിജില്‍ (27)നെയാണ് പഴയങ്ങാടി പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. 2014 മുതല്‍ പലഘട്ടങ്ങളിലായി വിജില്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി പെണ്‍കുട്ടി സഹപാഠികളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പീഡനവിവരം രക്ഷിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ്‌ചെയ്തു.















