മട്ടന്നൂര്‍: കാര്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ചു മരണപ്പെട്ട ഹോംഗാര്‍ഡ് രാമാനുജന് നാടിന്റെ യാത്രാമൊഴി. രാമാനുജന്‍ സഞ്ചരിച്ച കാര്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ടായിരുന്നു അപകടമുണ്ടായത്. അപ്രതീക്ഷിത മരണം സഹപ്രവര്‍ത്തരെയും നാട്ടുകാരെയും ദുഖത്തിലാഴ്‌ത്തി. മൃതദേഹം ഇരിട്ടിയിലെ തറവാട്ട് വീട്ടിലും തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്തും പൊതുദര്‍ശനത്തിനു വെച്ചു. പിന്നീട് പൊറോറയിലെ നിദ്രാലയത്തില്‍ സംസ്‌കരിച്ചു.
മിലിട്ടറിയില്‍ നിന്നു പിരിഞ്ഞ ശേഷം 2010 ആഗസ്റ്റിലാണ് ഹോം ഗാര്‍ഡായി മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ രാമനുജന്‍ ജോലിയില്‍ കയറുന്നത്.















