Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏഷണാത്രയം വിട്ട് ആത്മശാന്തി തേടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:03 pm IST
inSamskriti

യുധിഷ്ഠിരാദികളെ ആശ്വസിപ്പിക്കുന്നതില്‍ ദേവര്‍ഷി നാരദന്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ധൃതരാഷ്‌ട്രര്‍, ഗാന്ധാരി, വിദുരര്‍, കുന്തീദേവി ഇവര്‍ എവിടെയാണ് പോയത്. രാമകൃഷ്ണന്മാര്‍ സുഖമായിരിക്കുന്നുവോ എന്നീ കാര്യങ്ങളാണ് യുധിഷ്ഠിരന്‍ ആകാംക്ഷയോടെ അന്വേഷിച്ചത്.

ഈ ചോദ്യങ്ങള്‍ക്കുത്തരം നാരദഋഷി പറയാതെ പറഞ്ഞ് അവിടെനിന്നും തടിതപ്പി.

ലോകം ഈശ്വരാധീനമാണ്. ആ ഈശ്വരന്റെ പ്രത്യക്ഷാവതാരമാണ് രാമകൃഷ്ണന്മാര്‍.

അതുകൊണ്ട് ഹേ, യുധിഷ്ഠിരാ, അവരെക്കുറിച്ചാലോചിച്ച് നിങ്ങള്‍ വിഷമിക്കേണ്ട. അവരാരെന്ന് വ്യക്തമായി മനസ്സിലാകാത്തതാണ് നിങ്ങളുടെ ദുഃഖകാരണം. അവര്‍ ശുദ്ധബ്രഹ്മം തന്നെയാണെന്ന് നിങ്ങള്‍ മനസിലാക്കിയാലും. അവരെ സംബന്ധിച്ച് അവതാര ഉദ്ദേശ്യങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. അതായത് അവരും ഇഹലോകവാസം വെടിഞ്ഞ് ഭൗതികശരീരം വിട്ടുപോകും.

പിന്നെ യുധിഷ്ഠിരാ, നിന്റെ പിതാക്കന്മാരും മാതാക്കന്മാരും ഹിമാലയസാനുക്കളിലേക്ക് പോയതാണ്. അവര്‍ ലൗകീകതയുടെ അര്‍ത്ഥശൂന്യതയെ മനസിലാക്കി പുണ്യതീര്‍ത്ഥങ്ങള്‍ തേടിപ്പോയതാണ്.

”ധൃതരാഷ്‌ട്രഃ സഹഭ്രാത്രാ ഗാന്ധാര്യാ ച സ്വഭാര്യയാ

ദക്ഷിണേന ഹിമവത ഋഷീണാമാശ്രമം ഗതഃ”

ധൃതരാഷ്‌ട്രരും ഭാര്യ ഗാന്ധാരിയും സഹോദരനായ വിദുരരുമെല്ലാം ഹിമാലയത്തിന്റെ തെക്കുഭാഗത്തുകൂടി ഋഷിമാരുടെ ആശ്രമത്തിലേക്കു പോയിരിക്കുകയാണ്.

അവര്‍ ഹിമവല്‍ പാര്‍ശ്വത്തിലുള്ള സപ്തസ്രോതസ് എന്ന പുണ്യസങ്കേതത്തിലാണുള്ളത്. സപ്തഋഷികള്‍ക്കുംവേണ്ടി പണ്ട് ഗംഗ ഏഴായി ഒഴുകിയ ഭാഗമാണിത്.

അവര്‍ അവിടെ എന്തു ചെയ്യുകയാണെന്നായിരിക്കുമല്ലെ, യുധിഷ്ഠിരാ, അങ്ങയുടെ ചിന്ത. അതു ഞാന്‍ വിശദമായി പറഞ്ഞുതരാം.

”സ്‌നാത്വാനുസവനം തസ്മിന്‍ ഹുത്വാചാഗ്‌നീന്യഥാവിധി

അബ്ഭക്ഷ ഉപശാന്തത്മാ സ ആസ്‌തേ വിഗതൈഷണഃ”

ത്രിസന്ധ്യകളിലും കുളിച്ച് അഗ്‌നിഹോത്രം ചെയ്യുന്നു. വിധിപ്രകാരം ആ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. ഭക്ഷണം പൂര്‍ണമായി ഉപേക്ഷിച്ചുള്ള ഉപവാസത്തിലാണ്. അങ്ങിനെ അവര്‍ ലൗകികമായ എല്ലാ ഏഷണകളേയും, എല്ലാ താല്‍പര്യങ്ങളേയും കീഴടക്കി ആത്മശാന്തി നേടുകയാണ്.

സാധാരണ മനുഷ്യമനസ്സ് വിത്തം, കളത്രം, സന്താനം എന്നീ താല്‍പര്യങ്ങള്‍ക്ക് പിന്നാലേ ഓടിയാണ് (ഏഷണാത്രയം) ആത്മശാന്തി നശിപ്പിക്കുന്നത്. ആത്മശാന്തി വേണമെന്നുള്ളവര്‍ ബന്ധങ്ങളിലൂടെയുള്ള ബന്ധനങ്ങളെ അതിജീവിക്കണം. ഈ ലൗകിക താല്‍പര്യങ്ങളെല്ലാം ബന്ധനങ്ങള്‍തന്നെ എന്നു മനസിലാക്കണം.

ആത്മശാന്തി വേണമെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കണം. അതിന് അഷ്ടാംഗയോഗങ്ങള്‍ ഏറെ സഹായകമാണ്.

ഹേ യുധിഷ്ഠിരാ, അഷ്ടാംഗയോഗങ്ങള്‍ എന്തെല്ലാമെന്ന് അങ്ങേക്കറിയാമല്ലോ. യമനിയാമാദികളെക്കുറിച്ച് അങ്ങേക്കറിയാമായിരിക്കും. എങ്കിലും ഞാനൊന്ന് സൂചിപ്പിക്കാം. മനസിനെ ശാന്തമാക്കാന്‍ ഇത് ഏറെ സഹായകമാണ്.

യമ, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് അഷ്ടാംഗയോഗങ്ങള്‍.

”ജിതാസനോ ജിതശ്വാസഃ പ്രത്യാഹൃതഷഡിന്ദ്രിയഃ

ഹരിഭാവനയാ ധ്വസ്തരജഃ സത്വതമോമലേ”

എന്താണ് യമനിയമാദികള്‍ എന്ന് നമുക്കൊന്ന് വിയിരുത്താം. ആസനവും പ്രാണായാമവും എന്തെന്നു പരിശോധിച്ചു മനസിലാക്കി, ഹേ യുധിഷ്ഠിരാ അങ്ങും അതു പ്രായോഗികമാക്കണം. എന്നിട്ട് ഹരിഭാവനയില്‍ മനസ്സുറപ്പിച്ച് ധ്യാനിക്കണം.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.