കട്ടപ്പന: ചിന്നാര്‍-മാങ്കുവ-പനങ്കുട്ടി റോഡ് യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇന്ന് പൈനാവ് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ഉപരോധിക്കും. രാവിലെ 11നാണ് ഉപരോധ സമരം. ഹൈറേഞ്ച് മേഖലയിലെ ആദ്യകാല റോഡുകളില്‍ ഒന്നാണ് ചിന്നാര്‍-മാങ്കുവ- പനങ്കുട്ടി റോഡ്. വര്‍ഷങ്ങളായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ പലത് പിന്നിട്ടെങ്കിലും ഇതുവരെ റോഡ് അറ്റകുറ്റപണികള്‍ നടത്തി യാത്രാദുരിതമകറ്റാന്‍ വേണ്ട അധികാരികള്‍ക്കായിട്ടില്ല. അവികസിത പ്രദേശമായ മങ്കുവ, ഇഞ്ചത്തൊട്ടി ,പനങ്കുട്ടി പ്രദേശത്തെ ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക റോഡണിത് .അറ്റകുറ്റപണികള്‍ യഥാസമയം നടത്താത്തത് മൂലമാണ് റോഡ് ഗതാഗതയോഗമല്ലാതായി തീരാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു .സ്‌കൂള്‍ കുട്ടികളടക്കം നിരവധിയാളുകളാണ് ഇതുവഴി ദിനംപ്രതി യാത്രചെയ്യുന്നത് . മഴപെയ്യുമ്പോള്‍ റോഡിലെ കുഴികളില്‍ ചെളിവെള്ളം കെട്ടിനിക്കുന്നതില്‍ വാഹനം ചാടി ചെളിവെള്ളം കാല്‍നടയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും നിത്യസംഭവമാണ്. നിരവധി സ്‌കൂള്‍ ബസുകളും സ്വകാര്യ ബസുകളും ഇതുവഴി കടന്നുപോകുന്നുണ്ട്.
വഴി മോശമായതിനെ തുടര്‍ന്ന് ഈ വഴി ഓട്ടം വരുവാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ മടിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. ഉപരോധസമരത്തിലൂടെ നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.
















