രാജാക്കാട്: ഹൈറേഞ്ച് മേഖലയില്‍ നിന്നും സ്ഥിരമായി ഏത്തകുല മോഷ്ടിച്ച് വില്‍പ്പന നടത്തിവന്നയാളെ രാജാക്കാട് പോലീസ് പിടികൂടി. രാജകുമാരി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച വാഴക്കുലകളും കണ്ടെടുത്തു. രാജകുമാരി മേഖലയിലെ ഏത്തവാഴത്തോട്ടത്തില്‍ കാലങ്ങളായി മോഷണം പതിവായ സാഹചര്യത്തില്‍ കര്‍ഷകര്‍ രാജാക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കുകയും ചെയ്തു. രാജകുമാരി ഖജനാപ്പാറ സ്വദേശി പുതുപ്പറമ്പില്‍ സെല്‍വത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജകുമാരി തോട്ടത്തിന് സമീപം മോഷ്ടിച്ച് ഒളിപ്പിച്ചിരുന്ന ഏത്തക്കുലകള്‍ കണ്ടെടുക്കുകയും ചെയ്തു. രാജകുമാരി, കൂമ്പപ്പാറ, ഖജനാപ്പാറ മേഖല കേന്ദ്രീകരിച്ച് സ്ഥിരമായി ഏത്തക്കുലകള്‍ മോഷണം നടത്തിവന്നിരുന്നതായും ഇയാള്‍ സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
















