തിരുവനന്തപുരം: അഷ്ടമുടിക്കായല്‍ സംരക്ഷണം മുന്‍നിര്‍ത്തി 27 ന് കൊല്ലത്ത് ആരംഭിക്കുന്ന 10 ദിവസത്തെ അഷ്ടമുടി ഫെസ്റ്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. അഷ്ടമുടി എന്ന പേരില്‍ നിര്‍മ്മിക്കുന്ന ഡോക്യുഫിക്ഷന്റെ സ്വിച്ച്ഓണ്‍ കര്‍മ്മവും ക്യാമറ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍, അഷ്ടമുടി ഡോക്യുഫിക്ഷന്റെ സംവിധായകന്‍ ടൈറ്റസ് എസ്.കുമാര്‍, ക്യാമറാമാന്മാരായ മഹാദേവന്‍ തമ്പി, അരുള്‍ (ചെന്നൈ) എന്നിവര്‍ പങ്കെടുത്തു. ടൈറ്റസ് എസ്.കുമാര്‍ സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷനില്‍, കമല്‍ഹാസന്‍ ചിത്രങ്ങളിലൂടെ പ്രശസ്താനായ മഹാദേവന്‍ തമ്പിയും അരുള്‍ (ചെന്നൈ)യുമാണ് ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നത്.
















