തിരുവനന്തപുരം : ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കഴിഞ്ഞ 50 ദിവസമായി ജയിലിൽ കഴിയുകയാണ് സി.പി.എം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനു . കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥയിലാണ് ബിനുവെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത് . കഴിഞ്ഞ ദിവസം രാവിലെ ഇയാളെ വിലങ്ങണിയിച്ച് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഐ.പി ബിനുവിനെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. ഇയാൾ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഐ.പി. ബിനു ഗുണ്ടാ ആക്ട് കേസിലോ, പിടിച്ചുപറി കേസിലോ, സ്ത്രീപീഡന കേസിലോ പ്രതിയല്ല. ഒരു രാഷ്‌ട്രീയ കേസിലെ പ്രതി മാത്രമാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് സിപിഎം.
പിണറായി വിജയന്റെ മകൾക്ക് വേണ്ടിയാണ് ഐ പി ബിനു അടക്കമുള്ളവർ കഴിഞ്ഞ രണ്ട് മാസമായി ജയിലിൽ കിടക്കുന്നതെന്നതാണ് സത്യം . മാസപ്പടി വാങ്ങിയ വീണയെ സംരക്ഷിക്കാൻ ജയിലിൽ കിടക്കുന്ന സഖാക്കളെ പരിഹസിച്ച് യുവരാജ് ഗോകുലടക്കം രംഗത്തെത്തിയിരുന്നു. ‘ വീണാ വിജയന് വേണ്ടി പോരാടി ജയിലില്‍ 50 ദിവസം പിന്നിടുന്ന ഐ.പി ബിനു….വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം ഒക്കെ കഴിച്ച് ഉറങ്ങുന്നു ‘ എന്നാണ് യുവരാജിന്റെ കമന്റ്.











