കണ്ണൂര്‍: ഇതര സംസ്ഥാനത്തൊഴിലാളികള്‍ അന്യരല്ല’എന്ന സന്ദേശമുയര്‍ത്തി സാക്ഷരതാ മിഷന്‍ സൗഹൃദസംഗമം സംഘടിപ്പിക്കുന്നു. ഇതര സംസ്ഥാനത്തൊഴിലാളികളോട് മലയാളികളുടെ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് അവര്‍ കേരളത്തിന്റെ ഭാഗവും സുരക്ഷിതരുമാണെന്ന് പ്രഖ്യാപിക്കുന്നതിനാണ് സൗഹൃദസംഗമം. ആദ്യപരിപാടി ചിറക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 29ന് കാട്ടാമ്പള്ളി ജിഎംയുപി സ്‌കൂളില്‍ നടക്കും. ഐക്യദാര്‍ഡ്യ ഘോഷയാത്ര, ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികള്‍ എന്നിവയുണ്ടാകും. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ള മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംഗമം സംഘടിപ്പിക്കും.
















