പിലാത്തറ: തപസ്യ കലാസാഹിത്യവേദി ജില്ലാ കമ്മറ്റി കവിയും വാഗ്മിയുമായ മേലത്ത് ചന്ദ്രശേഖരന്റെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു. എടാട്ട് ശാക്തേയത്തില്‍ നടന്ന അനുസ്മരണ സദസ് വാഴവളപ്പില്‍ ഗോവിന്ദന്‍ കോമരം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സമിതിയംഗങ്ങളായ ബാലകൃഷ്ണന്‍ കൊളവയല്‍, ഇ.എ.ഹരി, മേഖലാ സെക്രട്ടറി രാമകൃഷ്ണന്‍ വെങ്ങര, ജില്ലാ സെക്രട്ടറി പ്രശാന്ത് ബാബു കൈതപ്രം, പി.പി.സന്ദീപ് കുമാര്‍, പാണപ്പുഴ പത്മനാഭ പണിക്കര്‍, പി.പി.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. മേലത്തിന്റെ കവിതകളുടെ ആലാപനവും പുഷ്പാര്‍ച്ചനയും നടന്നു.
















