Categories: World

ഇസ്രായേല്‍ പ്രധാനമന്ത്രി ജനുവരിയില്‍ ഇന്ത്യയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും. അദ്ദേഹമാണ് ഇക്കാര്യം അറിയിച്ചതും. ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.

മുന്‍പ് ഏരിയല്‍ ഷാരോണാണ് ഇന്ത്യ സന്ദര്‍ശിച്ച ഒരേ ഒരു ഇസ്രായേല്‍ പ്രധാനമന്ത്രി, അതും 2003ല്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. അതിനോടുള്ള നന്ദി സൂചകമായി ഞാന്‍ ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും. അദ്ദേഹം അറിയിച്ചു.