കൂത്തുപറമ്പ്: കൂത്തുപറമ്പ് കുട്ടിക്കുന്നില്‍ ക്ഷേത്രത്തിന്റെ ബോര്‍ഡിന് മുകളില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചു. ആമ്പിലാട് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെ ബോര്‍ഡാണ് സിപിഎമ്മുകാര്‍ കയ്യേറി പാര്‍ട്ടി ബോര്‍ഡ് വെച്ചത്. രണ്ടു ഭാഗതത്തും ക്ഷേത്രത്തിന്റെ പേരുള്ള ബോര്‍ഡിന്റെ റോഡിനഭിമുഖമായി വരുന്ന ഭാഗം പൂര്‍ണ്ണമായും മറച്ച നിലയിലാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍ സിപിഎം നേതാക്കള കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നെങ്കിലും ഭീഷണ സ്വരത്തിലാണ് പ്രതികരിച്ചത്. തുടര്‍ന്ന് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഉദാസീന നിലപാടാണ് പോലീസും സ്വീകരിച്ചത്. കൂത്തുപറമ്പ് പ്രദേശത്തെ പ്രധാന ക്ഷേത്രമായി ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിന്റ ബോര്‍ഡ് ഇത്തരത്തില്‍ കയ്യേറിയതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
















