Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 09:32 pm IST
inKasargod

കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ കാഞ്ഞങ്ങാട്ട് അനുവദിച്ച കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോമ്പൗണ്ടില്‍ എട്ടരക്കോടി രൂപ ചെലവില്‍ മൂന്ന് നിലകളോട് കൂടിയ ആശുപത്രി സമുച്ചയം നിര്‍മ്മിക്കാനായിരുന്നു പദ്ധതിയിട്ടത്. 2013ല്‍ 3.6 കോടി രൂപയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്. പിന്നീടത് 5.6 കോടി രൂപയായി വര്‍ധിപ്പിച്ചു.

ആശുപത്രി നിര്‍മ്മാണത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ അനുവദിച്ച അഞ്ചരക്കോടി രൂപ മുന്‍കൂറായി പൊതുമരാമത്ത് വകുപ്പില്‍ കെട്ടിവെക്കുകയും ചെയ്തു. പിന്നീട് മൂന്നുകോടി രൂപ കൂടി അധികമായി അനുവദിച്ചിട്ടുണ്ടെന്നാണ് ജില്ലാ ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. തുക അനുവദിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിന്റെ നിര്‍മ്മാണത്തിനുള്ള നടപടികളൊന്നും ആരംഭിച്ചിരുന്നില്ല.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ഞങ്ങാട്ട് ഈ ആശുപത്രി സമുച്ചയം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗം കണ്ടെത്താനും ചികിത്സിക്കാനും വിദേശ രാജ്യങ്ങളെപ്പോലും വെല്ലുന്ന അത്യാധുനിക ഉപകരണങ്ങള്‍ ഈ ആശുപത്രിയില്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പണിയാനുള്ള സൗകര്യം നിര്‍ദ്ദിഷ്ട സ്ഥലത്ത് ഉണ്ട് എന്നുള്ളതിനാല്‍ മറ്റു ചികിത്സാ വിഭാഗങ്ങളും ഇവിടെ ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന മുന്‍ ധാരണയും ആരോഗ്യവകുപ്പിനുണ്ട്. നഗരമധ്യത്തിലാണ് ആശുപത്രി പണിയുക എന്നുള്ളതിനാല്‍ രോഗികള്‍ക്കും മറ്റും ഇവിടേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനും കഴിയും.

ആശുപത്രി സമുച്ചയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കോമ്പൗണ്ടിലുള്ള മരങ്ങളും പഴയ ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സുകളും പൊളിച്ചുമാറ്റിയാല്‍ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയൂ. മരം മുറിച്ചു മാറ്റാന്‍ പല തവണ ടെണ്ടര്‍ വിളിച്ചുവെങ്കിലും തുക കുറവായതിനാല്‍ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഇതിനായി 1.75ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. ഏറ്റവും ഒടുവിലിപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടിയ വിലക്ക് മരം മുറിച്ചു മാറ്റിയെങ്കിലും പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല.

ഈ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഒരുലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ ഈ തുകക്ക് കരാറെറ്റെടുത്താല്‍ ഇതിന്റെ പകുതി തുക പോലും പൊളിച്ചുമാറ്റിയ കെട്ടിടത്തില്‍ നിന്ന് ലഭിക്കില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. ഇതിനകം പലവട്ടം ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും തന്നെ കരാറെടുക്കാന്‍ തയ്യാറാകുന്നില്ല.

കരാര്‍ തുക വര്‍ധിപ്പിക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിന് ഇല്ലാത്തതിനാല്‍ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങളായി കാത്തിരിക്കുകയാണ്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാല്‍ ഉടന്‍ തന്നെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ദിനേശ്കുമാര്‍ പറഞ്ഞു.

പണം ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും കെട്ടിടം പൊളിക്കാന്‍ നീക്കിവെച്ച ഒരുലക്ഷം രൂപയുടെ കുരുക്കില്‍ കുടുങ്ങി എട്ടരക്കോടിയോളം രൂപ പൊതുമരാമത്ത് വകുപ്പിന്റെ ഖജനാവില്‍ കുടുങ്ങി കിടക്കുകയാണ്. സര്‍ക്കാര്‍ കെട്ടിടം പൊളിക്കാനുള്ള തുക വര്‍ധിപ്പിച്ചാല്‍ എത്രയും പെട്ടെന്ന് ആശുപത്രി സമുച്ചയം യാഥാര്‍ത്ഥ്യമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.