Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിലെ ചലിക്കുന്ന സിഗ്നല്‍ യന്ത്രം മാധവേട്ടന്‍ ജോലി മതിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 11:14 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ട്രാഫിക് നിയന്ത്രണത്തിലൂടെ ശ്രദ്ധേയനായ ഹോംഗാര്‍ഡ് ടി.വി.മാധവന്‍ പോലീസ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ജോലി മതിയാക്കുന്നു. കണ്ണൂരിലെ ചലിക്കുന്ന സിഗ്നല്‍ യന്ത്രമെന്നാണ് മാധവേട്ടനെ കണ്ണൂര്‍ ജനത വിശേഷിപ്പിക്കുന്നത്. നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തിയ മാധവന് വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റും ആഭിമുഖ്യത്തില്‍ അമ്പതിലേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ജില്ലയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ വാഹനം മേലേചൊവ്വയില്‍ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി തടഞ്ഞതാണ് പോലീസ് അധികൃതരുടെ അപ്രീതിക്ക് കാരണമായത്. മുഖ്യമന്ത്രി കണ്ണൂരിലെത്തിയ കഴിഞ്ഞദിവസമായിരുന്നു പ്രശ്‌നത്തിനാധാരമായ സംഭവം നടന്നത്. മേലേ ചൊവ്വയില്‍ സിഗ്നല്‍ തെറ്റിച്ച് മുന്നോട്ട് വന്ന ഒരു വാഹനം മാധവന്‍ തടഞ്ഞിരുന്നു. ഇതിന്റെ പേരില്‍ വാഹനത്തിലുള്ളവരും മാധവനുമായി വാക്കേറ്റം നടക്കുകയും വാഹനത്തിലുള്ളവര്‍ മാധവനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ഇരുവിഭാഗവും ഡിവൈഎസ്പിക്ക് പരാതിയും നല്‍കി. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ പരസ്യമായി അവഹേളിച്ചതില്‍ മനംമടുത്താണ് ആര്‍മി റിട്ടയേര്‍ഡ് ഓണററി ക്യാപ്റ്റന്‍ കൂടിയായ മാധവന്‍ ഹോം ഗാര്‍ഡ് ജോലി അവസാനിപ്പിക്കുന്നത്.

മേലെചൊവ്വയിലെ സംഭവങ്ങള്‍ക്ക് ശേഷം മാധവനെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ല. ഇപ്പോള്‍ തിരക്ക് കുറഞ്ഞ സ്ഥലങ്ങളിലാണ് മാധവന് ഡ്യൂട്ടി നല്‍കിവരുന്നത്. നഗരത്തില്‍ ഏറ്റവും വലിയ വാഹനക്കുരുക്കുണ്ടാകുന്ന ഇടങ്ങളിലൊന്നാണ് മേലെചൊവ്വ ജംഗ്ഷന്‍. മാസങ്ങളായി ഈ തിരക്കുപിടിച്ച ജംഗ്ഷനില്‍ മാധവനാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. മാധവേട്ടനുള്ള ദിവസങ്ങളില്‍ ഇവിടെ ഗതാഗത തടസ്സമുണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊരിവെയിലത്തും മഴയത്തും ഒരു നിമിഷം പോലും വിശ്രമിക്കാതെ തലങ്ങും വിലങ്ങും ഓടിനടന്ന് ഗതാഗതനിയന്ത്രണം നടത്തുന്ന ഈ ഹോം ഗാര്‍ഡ് കേരളത്തിന് പുറത്തുപോലും അറിയപ്പെട്ടിരുന്നു. എട്ടു വര്‍ഷം മുമ്പാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. കരസേനയില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ച ഇദ്ദേഹം തളിപ്പറമ്പ് മുയ്യം സ്വദേശിയാണ്. ഇദ്ദേഹത്തിനെതിരെ പോലീസില്‍ നിന്നുതന്നെ നീക്കമുണ്ടായതറിഞ്ഞ് നിരവധി പേര്‍ വാട്‌സ് അപ്പിലൂടെയും മറ്റും പ്രതികരിക്കുന്നുണ്ട്. എന്നിട്ടും ഭരണാധികാരികള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.