തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് വി.എം. സുധീരന്റെ രൂക്ഷ വിമര്‍ശനം. കേസിനെ രാഷ്‌ട്രീയമായി നേരിടുന്നതിനോട് യോജിപ്പില്ലെന്ന് സുധീരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗത്തിലാണ് സുധീരന്റ വിമര്‍ശനം. സോളാര്‍ ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ജാഗ്രത പാലിച്ചില്ലെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം, സോളാര്‍ കേസിനെതിരെ പ്രത്യേക സമരപരിപാടി സംഘടിപ്പിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ പറഞ്ഞു. കേസിനെ ഒറ്റക്കെട്ടായി നേരിടും. ലൈംഗിക ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ല. സോളാര്‍ കേസ് കൈകാര്യം ചെയ്തതില്‍ വിഴ്ച പറ്റിയിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ നിയമ വിദഗ്‌ദ്ധരുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനിക്കൂ എന്നും ഹസ്സന്‍ പറഞ്ഞു.
















