പാനൂര്‍: ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക ശേഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കടവത്തൂര്‍ മൈത്രി സ്‌പെഷല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് ഡേ സംഘടിപ്പിച്ചു. കടവത്തൂര്‍ വിഎച്ച്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി കൊളവല്ലൂര്‍ എസ്‌ഐ ബിജു ഉല്‍ഘാടനം ചെയ്തു. കെ.ഖാലിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ആരതി രാമചന്ദ്രന്‍, ഡോ.കെ. അബൂബക്കര്‍, പി.കെ. മുസ്തഫ മാസ്റ്റര്‍, എഎസ്‌ഐ നാരായണന്‍, കെ.കെ.സാബിത്ത്, എന്നിവര്‍ പ്രസംഗിച്ചു. സമാപന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ് നിര്‍വഹിച്ചു. കെ.ഖാലിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
















