ചെറുപുഴ: സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ മല്‍സരം 21, 22 തിയതികളില്‍ പാലാവയല്‍ സെന്റ് ജോണ്‍സ് സ്വിമ്മിംങ്ങ് പൂളില്‍ നടക്കും. 25നും 35 നും ഇടയില്‍ പ്രായമുള്ള 14 ജില്ലകളില്‍ നിന്നുമുള്ളവര്‍ മല്‍സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാലാവയല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റേയും പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റേയും ജില്ലാ അക്വാട്ടിക് അസോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് മല്‍സരം നടക്കുന്നത്. നീന്തല്‍ മല്‍സരത്തില്‍ ദേശീയ അന്തര്‍ദേശീയ പുരുഷവനിതാ താരങ്ങള്‍ പങ്കെടുക്കും. 21ന് ഉച്ചയ്‌ക്ക് 12ന് എം.രാജഗോപാലന്‍ എംഎല്‍എ മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജോയി വണ്ടനാനി, ബിജു മാപ്പിളപ്പറമ്പില്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, സുരേഷ്പാലാവയല്‍ എന്നിവര്‍ പങ്കെടുത്തു.
















