കണ്ണൂര്‍: കപട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ബഹുസ്വരാധിഷ്ഠിത ഇന്ത്യന്‍ ദേശീയത സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണം ജില്ലാതല സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച പരിശീലന സൗകര്യം ഒരുക്കാനും പ്രഗല്ഭരായ അധ്യാപകരുടെ സേവനം ലഭ്യമാക്കാനും ഡിജിറ്റല്‍ ക്ലാസ്‌റൂമിലൂടെ കഴിയും. അക്കാദമിയില്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കാന്‍ 30 ലക്ഷം രൂപ അനുവദിക്കാനുള്ള നിര്‍ദേശം ജില്ലാ പഞ്ചായത്ത് അംഗീകരിച്ചതായി എംഎല്‍എ അറിയിച്ചു. കല്ല്യാശ്ശേരി അക്കാദമിയില്‍ പ്രിലിമിനറി പരീക്ഷാ പരിശീലനം ആരംഭിക്കാന്‍ കഴിയണം. നിലവില്‍ ഫൗണ്ടേഷന്‍ കോഴ്‌സുകളാണുള്ളത്. പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രബന്ധ രചനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പി.ശ്രീഷ്മ(പയ്യന്നൂര്‍ കോളജ്, പയ്യന്നൂര്‍), രണ്ടാം സ്ഥാനം നേടിയ സി.നിധീഷ് (ഗവ. പോളിടെക്‌നിക് കോളജ്, തോട്ടട) എന്നിവര്‍ക്ക് എംഎല്‍എ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍മാരായ ടി.ടി.റംല, കെ.ശോഭ, ജില്ലാ ആസൂത്രണ സമിതി അംഗം അജിത്ത് മാട്ടൂല്‍, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം ഇ.ഗംഗാധരന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.ലിഷ ദീപക്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വലിന്‍ ഷൈനി ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ഘടക പദ്ധതിയും എന്ന വിഷയത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്‍, വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് കെ.ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ ഷാജു സ്വാഗതവും ഇ.ടി.സാവിത്രി നന്ദിയും പറഞ്ഞു.
പക്ഷാചരണത്തിന്റെ ഭാഗമായി വകുപ്പിന് കീഴിലെ പോസ്റ്റ്-പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കായി സൈബര്‍ നിയമ ബോധവത്കരണ സെമിനാര്‍, ശ്രീകണ്ഠപുരം കോട്ടൂര്‍ പന്നിയോട്ടുമൂല കോളനിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, അഴീക്കോട് പള്ളിക്കുന്നുമ്പ്രം കോളനിയില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചിരുന്നു.
















