Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജനരക്ഷായാത്ര മുന്നേറ്റമായി മാറുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 07:38 pm IST
inVicharam

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ നയിക്കുന്ന ജനരക്ഷാ യാത്രയ്‌ക്ക് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന അംഗീകാരം ഇടതു വലത് മുന്നണികളെയും അവരെ പിന്‍തുടരുന്ന ബുദ്ധിജീവികളെയും മാധ്യമങ്ങളെയും വിറളി പിടിപ്പിച്ചിരിക്കുന്നു.

1969-ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തയ്യല്‍ തൊഴിലാളിയെ വധിച്ചുകൊണ്ടാണ് സംഘപരിവാറിനെതിരെയുള്ള ആക്രമണത്തിന് സംസ്ഥാനത്ത് സിപിഎം തുടക്കം കുറിക്കുന്നത്. വര്‍ഗ്ഗ ശത്രുവിന്റെ ചോരയില്‍ കൈ മുക്കാത്തവന്‍ കമ്മ്യൂണിസ്റ്റല്ല എന്ന മാവോ സിദ്ധാന്തം അക്ഷരംപ്രതി നടപ്പാക്കിയ ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കൊലക്കേസില്‍ രണ്ടാംപ്രതിയും ഗൂഢാലോചനയില്‍ പങ്കാളിയുമാണ്.

ചില സാങ്കേതിക കാരണങ്ങളാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെട്ടുവെങ്കിലും വര്‍ഗ്ഗ ശത്രുവിനെ ഉന്മൂലനം ചെയ്തുവെന്ന കുറ്റത്തില്‍നിന്ന് ധാര്‍മ്മികമായി അദ്ദേഹം മോചിതനല്ല. ദരിദ്രനായ ഒരു തൊഴിലാളിയെയാണ് വിപ്ലവത്തിനും മോചനത്തിനും എതിരായ വര്‍ഗ്ഗശത്രുവായി പിണറായി കണ്ടെത്തിയത്.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഈ കൊലപാതകത്തിന് ഒട്ടേറെ മാനങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം 1967 ല്‍ സംസ്ഥാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതു മന്ത്രിസഭ അധികാരത്തില്‍ വന്നു. ഈ സമയത്താണ് ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്ട് നടക്കുന്നത്.

കേരളത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയായിരുന്നില്ലെങ്കിലും ജനസംഘത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത വിധായക്ദള്‍ ഉത്തരേന്ത്യയില്‍ യുപി, ബീഹാര്‍, മധ്യപ്രദേശ്, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭരണത്തിലേറിയിരുന്നു. ജനസംഘത്തിന്റെ കോഴിക്കോട് സമ്മേളനത്തില്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും, മന്ത്രിമാരും എത്തിയിരുന്നു.

ഇത് സംസ്ഥാനത്ത് ജനസംഘത്തിനും പരിവാര്‍ സംഘടനകള്‍ക്കും വളര്‍ച്ചയ്‌ക്കുള്ള സാദ്ധ്യത നല്‍കി. ഉത്തര കേരളത്തില്‍ ജനസംഘം/ആര്‍എസ്എസ് പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി. എതിര്‍ ശബ്ദങ്ങളെ നിശ്ചലമാക്കുകയെന്ന സ്റ്റാലിനിസ്റ്റ് പദ്ധതി കേരളത്തില്‍ ആദ്യമായി നടപ്പാക്കിയതാണ് വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം. പിന്നീട് കോണ്‍ഗ്രസ്, ലീഗ്, എന്‍ഡിഎഫ്, സിപിഐ, എസ്ഡിപിഐ, ആര്‍എംപി തുടങ്ങി വിവിധ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ സിപിഎം കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്.

1967 മുതല്‍ നക്‌സലൈറ്റുകളുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമായിരുന്നു. തലശ്ശേരി – പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവും, ഒറ്റപ്പെട്ട വ്യക്തി ഉന്മൂലന സമരങ്ങളും സിപിഎമ്മിന്റെ വിപ്ലവ പരിവേഷത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചു. കപട വിപ്ലവകാരികളായ സിപിഎമ്മിന്റെ പൊയ്‌മുഖം തുറന്നുകാട്ടപ്പെട്ടു.

സിപിഎമ്മിനുള്ളില്‍ നക്‌സലൈറ്റുകള്‍ക്ക് ലഭിച്ച വര്‍ദ്ധിച്ച അംഗീകാരം ആ പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഘട്ടമെത്തി. അതിനെ അതിജീവിക്കുന്നതിന് സിപിഎം സ്വീകരിച്ച ഉപായമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ ആക്രമണങ്ങള്‍. ഇന്ന് നക്‌സലൈറ്റുകളെയും തങ്ങളുടെ ഉച്ചഭാഷിണിയാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിരിക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നൂറോളം ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊലക്കത്തിക്കിരയാക്കിയിരിക്കുന്നു. അതില്‍ 90 ശതമാനവും ഉത്തര കേരളത്തിലാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടന്ന 14 കൊലപാതകങ്ങളില്‍ നാലും മുഖ്യമന്ത്രിയുടെ സ്വന്തം നിയോജകമണ്ഡലത്തില്‍ തന്നെ.

അതുകൊണ്ടാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പറഞ്ഞത്, കേരളത്തിലെ കൊലപാതകങ്ങളുടെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി തന്നെയെന്ന്. കേരളത്തില്‍ ഏത് രാഷ്‌ട്രീയ സംഘര്‍ഷത്തിലും ഒരുഭാഗത്ത് സിപിഎം ഉണ്ടായിരിക്കും.

ടി.പി. ചന്ദ്രശേഖരന്‍ ആര്‍എസ്എസുകാരനായതുകൊണ്ടല്ലല്ലോ കൊല്ലപ്പെട്ടത്. രാഷ്‌ട്രീയ സംഘര്‍ഷം സംബന്ധിച്ച്,“പാടത്ത് പണിക്ക് വരമ്പത്ത് കൂലി”എന്ന പ്രഖ്യാപിത നയമാണ് തങ്ങളുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പ്രസ്താവിക്കുകയുണ്ടായി.

ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പ്രത്യയ ശാസ്ത്ര പ്രതിസന്ധിയാണ് 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് സിപിഎം നേരിടാന്‍ പോകുന്നത്. 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയം ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ്സിനേയും ബിജെപിയെയും തുല്യശത്രുക്കളായി പരിഗണിക്കണമെന്നാണ്.

എന്നാല്‍ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലെത്തുമ്പോള്‍ ആ പാര്‍ട്ടി മുഖ്യശത്രുവിനെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ്. കേരളത്തിലും ബംഗാളിലും സിപിഎമ്മിനുള്ളില്‍ കടന്നുകയറിയ ഇസ്ലാം തീവ്രവാദ രാഷ്‌ട്രീയമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന വാര്‍ത്ത വന്‍ പ്രാധാന്യം കൈവരിച്ചിരിക്കുന്നു.

കേരളത്തില്‍ ജിഹാദികളും ചുവപ്പ് ഭീകരതയും കൈകോര്‍ത്തത് 1991 ലെ അമേരിക്ക-ഇറാഖ് യുദ്ധത്തോടുള്ള പ്രതികരണത്തിന്റെ സമാനതകളിലാണ്. ഇറാഖിലെ ആദിമജനതയായ ഒന്നരലക്ഷം കുര്‍ദിഷുകളെ വകവരുത്തിയ സദ്ദാം ഹുസൈന്‍ സിപിഎമ്മിന്റെ ചുവര്‍ പരസ്യങ്ങളില്‍ എകെജിയേയും ഇഎംഎസിനേയുംകാള്‍ ഇടംനേടിയിരുന്നു. 2002 ല്‍ ഗോധ്രാസംഭവത്തെ ന്യായീകരിച്ച സിപിഎം നിലപാടും അവരെ ജിഹാദികളുടെ വിശ്വസ്തരാക്കി.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ, ദളിത്-പിന്നാക്ക – ന്യൂനപക്ഷ ഐക്യം, ദളിത് – മുസ്ലീം ഐക്യം തുടങ്ങിയ സാമുദായിക സമവാക്യങ്ങള്‍ക്ക് മറവില്‍ ജിഹാദികള്‍ ശാക്തീകരിക്കപ്പെട്ടു. 90-ല്‍ ലീഗിനെ പിളര്‍ത്തി ഐഎന്‍എല്‍ രൂപീകരിച്ച് ഇടതുമുന്നണിയില്‍ ചേക്കേറിയ ഇബ്രാഹിം സുലൈമാന്‍ സേട്ട് എന്ന മതമൗലികവാദിയിലൂടെ ജിഹാദികള്‍ക്ക് ഇടതു മുന്നണിയില്‍ രാഷ്‌ട്രീയ അഭയം ലഭിച്ചു.

സുലൈമാന്‍ സേട്ടിന്റെ മരണശേഷം ഐഎന്‍എല്‍ മുസ്ലിംലീഗില്‍ ലയിച്ചുവെങ്കിലും തീവ്രവാദ വിഭാഗം സിപിഎമ്മില്‍ തന്നെ നിലകൊണ്ടു. തുടര്‍ന്നു നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ പിഡിപി, എന്‍ഡിഎഫ്, എസ്ഡിപിഐ., വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ രാഷ്‌ട്രീയ പാര്‍ട്ടികളുമായുള്ള, ഒളിഞ്ഞും തെളിഞ്ഞുമുള്ള തെരഞ്ഞെടുപ്പ് ധാരണകളും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളോടുള്ള മൃദുസമീപനവും സിപിഎമ്മിനുള്ളില്‍ ജിഹാദികളുടെ സ്ഥാനം നിര്‍ണ്ണായകമാക്കി.

1990 മുതല്‍ ബിജെപി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള സിപിഎം ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നതിന് കാരണമായത് ഈ ജിഹാദി – ചുവപ്പ് ഭീകരതാകൂട്ടുകെട്ടാണ്. കേരളം ജിഹാദികളുടെ നേഴ്‌സറിയാണ്. വാഗമണ്‍ – പാനായിക്കുളം ഭീകരവാദ ക്യാമ്പുകളില്‍ പങ്കെടുത്തവര്‍ ഇന്ന് അഴിക്കുള്ളിലാണ്.

കേരളത്തില്‍ നിന്നും 22 പേര്‍ അഫ്ഗാനിസ്ഥാനിലേയും സിറിയയിലേയും ഐ.എസ്. ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു. കേരളത്തില്‍ ലൗ ജിഹാദ് വ്യാപകമാണെന്ന് കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.

അഖില, ആതിര, നിമിഷ തുടങ്ങിയവര്‍ നേരിട്ട ചതികള്‍ വാര്‍ത്തയായിട്ടും സിപിഎമ്മും സംസ്ഥാന ഗവണ്‍മെന്റും കേരളത്തില്‍ ജിഹാദി ഭീകരതയില്ലെന്ന പല്ലവി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

പാര്‍ട്ടി മെമ്പര്‍മാരെയും നേതാക്കളെയും നിഷ്‌കര്‍ഷയോടെ കണ്ടെത്തുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിപോലും ഒരു സുപ്രഭാതത്തില്‍ കടന്നുവരുന്ന മുസ്ലിംലീഗ് നേതാക്കള്‍ക്ക് മറ്റാര്‍ക്കും നല്‍ക്കാത്ത പരിഗണനയോടെ പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവിയും എംഎല്‍എ, എംപി, മന്ത്രി സ്ഥാനങ്ങളും വെള്ളിത്തളികയാല്‍ സമര്‍പ്പിക്കുമ്പോള്‍ ആ പാര്‍ട്ടിയുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍ എത്രമാത്രം ഹൈന്ദവവിരുദ്ധവും ന്യൂനപക്ഷ പ്രീണനപരവുമാണെന്ന് മറ്റ് തെളിവുകള്‍ തേടേണ്ടതില്ലല്ലോ?

ജിഹാദി-ചുവപ്പു ഭീകരതയ്‌ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ജനമുന്നേറ്റ യാത്രയായി മാറിയിരിക്കുന്നു. ജാഥ കടന്നുപോകുന്നത് രാജപാതയിലൂടെയല്ല, ജനഹൃദയങ്ങളിലൂടെയാണ്. ജനിച്ച മണ്ണില്‍ ജീവിതം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ ജീവിതാവശ്യങ്ങളാണ് ജാഥ മുന്നോട്ട് വയ്‌ക്കുന്നത്. സമാനതകളില്ലാത്ത ഈ യജ്ഞം കേരളത്തില്‍ പുതിയ ഒരു രാഷ്‌ട്രീയ മുന്നേറ്റത്തിന് തുടക്കമാവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

Kerala

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
Kerala

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

Kerala

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

Kerala

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.