കണ്ണൂര്‍: ഹര്‍ത്താലിനെതിരെ, ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനു മുന്‍കൈയ്യെടുത്തവര്‍ തന്നെ ഹര്‍ത്താല്‍ നടത്തി ദൈവത്തിന്റെ സ്വന്തംനാടിനെ ഹര്‍ത്താലിന്റെ സ്വന്തം നാടാക്കി മാറ്റുന്നുവെന്നാരോപിച്ച് ഹര്‍ത്താല്‍ വിരുദ്ധമുന്നണി കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ ഹര്‍ത്താലിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം എന്ന പ്രവേശനകവാടം തീര്‍ത്ത് പ്രതിഷേധിച്ചു.
















