പിലാത്തറ: കേരള ബ്ലഡ് ഡോണേര്‍സ് കണ്ണൂരിന്റെ വാര്‍ഷികവും സ്‌നേഹസംഗമവും പിലാത്തറയില്‍ നടന്നു. മുക്കം മെയ്തീന്‍ സേവാ മന്ദിര്‍ ഡയറക്ടര്‍ കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. പരിയാരം ഗവ: ആയുര്‍വ്വേദ കോളേജ് അസി.പ്രൊഫ: പി.എം.മധു അധ്യക്ഷത വഹിച്ചു. ചെറുതാഴം നന്മ സേവാ സമാജത്തിന്റെ സഹകരണത്തോടെ നിഷ.പി.എസ്.വയനാടിന്റെ അഞ്ചാമത് പുസ്തകം മൗനവിലാപം കാഞ്ചനമാല പ്രകാശനം ചെയ്തു. ബ്ലഡ് ഡോണേര്‍സ് കേരള പ്രസിഡന്റ് വിനോദ് ദാസ്‌ക്കര്‍ പുസ്തകം ഏറ്റുവാങ്ങി.മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌കര പൊതുവാള്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ:ഷാഹുല്‍ ഹമീദ് ഉപഹാരം നല്‍കി. നിഷ.പി.എസ്, പി.എന്‍ ദാമോദരന്‍ നമ്പൂതിരി, കെ.ചിത്രലേഖ, രാമചന്ദ്രന്‍ കടാങ്കോട്, സായ് ലാല്‍, വി.ടി.വി.മോഹനന്‍, പ്രസിഡന്റ് ഉണ്ണി പുത്തൂര്‍, കെ.പി.ഷനില്‍ എം.എസ്.കോയിപ്ര എന്നിവര്‍ സംസാരിച്ചു.
















