ആലക്കോട്: മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് മേഖലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മാസങ്ങളായി പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നതുമൂലം ജനങ്ങള്ദുരിതത്തിലാണ്. നെല്ലിപ്പാറ, രയരോം, തേര്‍ത്തല്ലി, ചെറുപുഴ മേഖലകളിലെ ജനങ്ങളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. കാലപ്പഴക്കത്താല്‍ തകര്‍ച്ചയിലായ ആലക്കോട,് കരുവഞ്ചാല്‍, ചാണോക്കുണ്ട് പാലങ്ങള്‍ അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. എം.എ.ജോണ്സണ് അധ്യക്ഷതവഹിച്ചു. ജോണ്‍ പടിഞ്ഞാത്ത്, റോയി, പുളിക്കല്‍, കെ.എം.ഹരിദാസ്, പി.എ.അഗസ്റ്റിന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: