തിരുവനന്തപുരം: യൂത്ത് ക്ലബുകള്‍ക്കും കോളേജ് യൂണിയനുകള്‍ക്കുമായി സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ‘യൂത്ത് കേരള എക്‌സ്പ്രസ് റിയാലിറ്റി ഷോ’ സംഘടിപ്പിക്കുന്നു.
പരിസ്ഥിതിപ്രവര്‍ത്തനം, വനിതാ ശാക്തീകരണം, സാമൂഹിക സേവനവും ബോധവത്കരണവും, സാംസ്‌കാരികം, സ്‌പോര്‍ട്‌സ് എന്നീ അഞ്ചു വിഭാഗങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുന്നത്.ഓരോ മേഖലയിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ മുന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ യുവജനക്ഷേമ ബോര്‍ഡിന്റെ www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.
പ്രാഥമിക റൗണ്ടില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 30 ആണ്. പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെടുന്ന 100 ക്ലബ്ബുകള്‍ക്കും 24 കോളേജ് യൂണിയനുകള്‍ക്കുമായി സോണല്‍ മത്സരവും അതിലെ വിജയികളെ പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരവും സംഘടിപ്പിക്കും.വിശദവിവരങ്ങള്‍ക്ക് www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0471- 2733139, 2733777 നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം.
















