കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കോളേജില്‍ അര്‍ഹതയില്ലാതെ നിയമിച്ച പ്രിന്‍സിപ്പാളിനെ ഒഴിവാക്കി യോഗ്യതയുള്ളയാളെ നിയമിക്കണമെന്ന് ഹൈക്കോടതി. ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയായി വിരമിച്ച ഡോ. സി. രാധാകൃഷ്ണപിള്ള സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചാണ് നടപടി.
രാധാകൃഷ്ണപിള്ള 2009 മുതല്‍ 2012വരെ ദേവസ്വംബോര്‍ഡ് കോളേജില്‍ പ്രിന്‍സിപ്പാളായിരുന്നു. പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി. 2010ലെ യുജിസി വ്യവസ്ഥ പാലിക്കാതെയാണ് രാധാകൃഷ്ണപിള്ളയെ ഒഴിവാക്കിയതെന്ന് കോടതി വിലയിരുത്തി. ഹര്‍ജിക്കാരന് പ്രിന്‍സിപ്പാള്‍ പദവി നല്‍കാനും അര്‍ഹതയില്ലാത്തവരെ നീക്കാനും ദേവസ്വംബോര്‍ഡ് സെക്രട്ടറി ഒരു അവസരംകൂടി നല്‍കി. ഒക്ടോബര്‍ 23ന് കേസ് വീണ്ടും പരിഗണിക്കും.
















