തിരുവനന്തപുരം: ‘ഒരു ലോകം ഒരു ഗുരു ഒരൊറ്റജനത’ എന്ന സന്ദേശവുമായി നടത്തുന്ന പ്രഭാഷണ പരമ്പര 18ന് തിരുവനന്തപുരത്ത് തുടങ്ങും. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ, മാധ്യമ പ്രവര്‍ത്തകന്‍ സജീവ് കൃഷ്ണനാണ് പ്രഭാഷണം നടത്തുക. ഗുരുമാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ മലയാളികള്‍ക്ക് പ്രേരണ നല്‍കുകയാണ് ലക്ഷ്യം.
18ന് മൂന്നിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി അദ്ധ്യക്ഷത വഹിക്കും. ഡോ.ഡി. ബാബുപോള്‍ മുഖ്യസന്ദേശം നല്‍കും. സിഡി പ്രകാശനം പെരുമ്പടവം ശ്രീധരന്‍ നിര്‍വഹിക്കും. സജീവ് കൃഷ്ണന്‍ ഗുരുസാഗരം പ്രഭാഷണം നടത്തും.
കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലായി ഒരുവര്‍ഷംകൊണ്ടാണ് പ്രഭാഷണപരമ്പര പൂര്‍ത്തിയാക്കുക. കൊല്ലം ജില്ലയില്‍ നവംബര്‍ 19, ആലപ്പുഴയില്‍ ഡിസംബര്‍ 25, കോട്ടയത്ത് 2018 ജനുവരി 26, പത്തനംതിട്ടയില്‍ ഫെബ്രുവരി 25, ഇടുക്കി മാര്‍ച്ച് 25, എറണാകുളം ഏപ്രില്‍ 29, തൃശൂര്‍ മേയ് ഒന്ന്, പാലക്കാട് മേയ് 27, കോഴിക്കോട് ജൂണ്‍ 24, മലപ്പുറം ജൂലൈ 22, വയനാട് ആഗസ്റ്റ് 15, കണ്ണൂര്‍ സപ്തംബര്‍ 23, കാസര്‍കോട് ഒക്‌ടോബര്‍ 28 എന്നീ തീയതികളിലാണ് പ്രഭാഷണങ്ങള്‍.
















