തിരുവനന്തപുരം: ഡിജിപി എ.ഹേമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസ് അന്വേഷണ സംഘത്തലവനായിരുന്നു ഡിജിപി ഹേമചന്ദ്രന്‍. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെ പോലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ കമ്മിഷന്‍ വ്യഗ്രത കാണിക്കുന്നുവെന്നു കുറ്റപ്പെടുത്തി കമ്മിഷന്‍ സിറ്റിംഗില്‍ ഹേമചന്ദ്രന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതാണ് പോലീസിനെതിരായ റിപ്പോര്‍ട്ടിനു പിന്നിലെന്നാണ് ആക്ഷേപം.
സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു തരംതാഴ്‌ത്തിയിരുന്നു.
















