കൊച്ചി: ഐഎസിന്റെ തന്ത്രമായ ലൗ ജിഹാദ് കേരളത്തിന് ഭീഷണിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്‌ക്ക് എറണാകുളത്ത് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക തീവ്രവാദത്തിനെ എതിര്‍ക്കാന്‍ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകും. മലപ്പുറം ജില്ല കേന്ദ്രമായി കേരളത്തെ മുസ്ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു. മലപ്പുറത്തെ ജനസംഖ്യാ വര്‍ധനവിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് അനുവദിക്കില്ല. മലപ്പുറത്ത് അമുസ്ലീംങ്ങള്‍ക്ക് സ്ഥലം പോലും നല്‍കുന്നില്ല. 1921 ലെ ജിഹാദിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചനകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഹിന്ദു സ്ത്രീകള്‍ക്ക് പുറമേ കേരളത്തില്‍ നിന്നും 1500 ക്രിസ്ത്യന്‍ സ്ത്രീകളെയും കാണാതായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ ഹിന്ദുകളുടെയും, ക്രിസ്ത്യാനികളുടെയും ജനസംഖ്യ കുറയുകയാണ്.
മഹാന്മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്‍മാരുടെ കൈകളിലാണ്. തൊഴിലില്ലായ്‌മയില്‍ കേരളം മൂന്നാമതാണ്. ത്രിപുരയാണ് ഒന്നാമത്. മധ്യപ്രദേശ് 20 ശതമാനം കാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ കേരളത്തിന്റെ വളര്‍ച്ച 1.4 ശതമാനം മാത്രമാണ്. കേരളത്തിന്റെ കാര്‍ഷിക മേഖല തകര്‍ന്നു. റബ്ബര്‍,നെല്ല്,തുടങ്ങിയവ നഷ്ടത്തിലാണ്. കേരളത്തിലെ ജനാധിപത്യം ഏകാധിപതിയായ കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണ്. എതിര്‍ക്കുന്നവരെ കൊന്നു തള്ളുന്നു. കേരളത്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കും. കേരളത്തിന് പുറത്തുള്ള മലയാളികളുടെ സുരക്ഷയെ കുറിച്ച് സര്‍ക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. അവരെ സംരക്ഷിക്കാന്‍ ബിജെപിക്ക് അറിയാം.
തീവ്രവാദനേതാവായ മഅദനിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ മല്‍സരിച്ച ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ജനങ്ങളെ സംഘടിപ്പിച്ച് കേരളത്തില്‍ നിന്ന് കമ്മ്യൂണിസം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ് അദ്ധ്യക്ഷനായി. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, എംപിമാരായ രാജേന്ദ്ര അഗര്‍വാള്‍ എംപി, റിച്ചാര്‍ഡ് ഹേ, ചന്ദ്രമൗലി എന്നിവരും ബിജെപി സംസ്ഥാന നേതാക്കളും പങ്കെടുത്തു.
















