ന്യൂദൽഹി: പെട്രോൾ പമ്പുടമകൾ ഈ മാസം 13ന് നടത്താനിരുന്ന സമരം പിൻവലിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ സമരമാണ് പിൻവലിച്ചിരിക്കുന്നത്.
രാജ്യത്തുടനീളം 54,000ത്തിലധികം അധികം പമ്പുകൾ സമരത്തിൽ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ഏഴാം തീയതി പെട്രോളിയം ഡിലേഴ്സിന്റെ സംയുക്ത സംഘടനയായ യൂണൈറ്റഡ് പെട്രോളിയം ഫ്രണ്ട് അറിയിച്ചിരുന്നത്.
എണ്ണകമ്പനികളുമായി ധാരണയുള്ള കരാർ നടപ്പാക്കുക, അന്യായമായ പിഴകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
















