കൊച്ചി: മുന്‍ പോലീസ് മേധാവി ടി. പി സെന്‍കുമാറിനെതിരായ വിജിലന്‍സ് കേസുകളിലെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
സെന്‍കുമാര്‍ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്.
ഡിജിപിയായിരിക്കെ സെന്‍കുമാര്‍ അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന പരാതിയില്‍ വിജിലന്‍സ് കേസ് എടുത്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലും കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എംഡിയായിരിക്കെ വായ്‌പ നല്‍കിയതില്‍ ക്രമക്കേട് ആരോപിക്കുന്ന പരാതിയിലെ വിജിലന്‍സ് നടപടികള്‍ റദ്ദാക്കാനും നല്‍കിയ ഹര്‍ജിയിലുമാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
















