കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനിന്റെ കാര്‍ അജ്ഞാതര്‍ തല്ലിത്തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. രവിപുരത്തെ മേയറുടെ വീടിനു എതിര്‍ വശത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ വാഹനമാണ് തകര്‍ത്തത്. രാത്രി 7.15 ഓടെയാണ് വാഹനം ഇവിടെ നിര്‍ത്തിയിട്ടത്. പിന്നീട് ഒന്‍പതു മണിയോടെ വാഹനം എടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
















