എടത്വാ: വഴിയോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞ തമിഴ്‌നാട് സ്വദേശിയായ അനാഥ വ്യദ്ധന് ഓട്ടോ തൊഴിലാളികള്‍ രക്ഷകരായി. തമിഴ്‌നാട് കോവില്‍പെട്ടി സ്വദേശി സുബ്രഹ്മണ്യനാണ് നീരേറ്റുപുറത്തെ ഓട്ടോ തൊഴിലാളികള്‍ രക്ഷകരായത്.
മാസങ്ങളായി കടത്തിണ്ണയിലും വഴിയോരത്തുമാണ് വ്യദ്ധന്‍ അന്തിയുറങ്ങിയിരുന്നത്. സുബ്രഹ്മണ്യന്റെ ദുരിതത്തില്‍ മനംനൊന്ത ഓട്ടോ തൊഴിലാളികളായ റജി, റോബിന്‍ തോമസ്, അമ്പിളി എന്നിവരുടെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍ വ്യദ്ധനെ കുളിപ്പിച്ച് പുതുവസ്ത്രം നല്‍കി കൊച്ചമ്മനത്തെ സ്‌നേഹഭവനില്‍ എത്തിക്കുകയായിരുന്നു.
എടത്വാ എസ്‌ഐ ആനന്ദബാബു, വി.കെ. കുഞ്ഞുമോന്‍, തലവടി ഗ്രാമപഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവരും സുബ്രഹ്മണ്യനെ സ്‌നേഹഭവനില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. സുബ്രഹ്മണ്യനെ സ്‌നേഹഭവന്‍ സെക്രട്ടറി ജോണിക്കുട്ടിക്ക് കൈമാറി.
















