തൃപ്പൂണിത്തുറ: കഴിഞ്ഞ ദിവസം തീ പിടിത്തമുണ്ടായ നഗരസഭാ കാര്യാലയത്തിലെ ആരോഗ്യ വിഭാഗം മുറിയില്‍ ഫോറന്‍സിക്, അഗ്നിശമനാ വിഭാഗങ്ങള്‍ പരിശോധന നടത്തി.
ഫോറന്‍സികം വിഭാഗം സയന്റിഫിക് ഓഫീസര്‍ മേരി ഷെറിന്‍, ഗാന്ധിനഗര്‍ അഗ്നിശമന സേനാ സുരക്ഷാഓഫീസര്‍ ഉണ്ണികൃഷ്ണന്‍, ഹില്‍പാലസ് എസ്‌ഐമാരായ വി.ബി. അനസ്, പി.എന്‍. റെജി എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കത്തി നശിച്ച സ്ഥലത്തു നിന്നും സാംമ്പിളുകള്‍ പരിശോധനാ സംഘം ശേഖരിച്ചു. മുറിയില്‍ സൂക്ഷിച്ചിരുന്ന പഴകിയതും അല്ലാത്തതുമായ രാസവസ്തുക്കളും കീടനാശികളും ,പെട്രോളും ഡീസലും പ്ലാസ്റ്റിക്കും അനതരീക്ഷത്തിലെ ചൂടില്‍ തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം.
















