ചെറുതോണി: ബസില്‍ വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്ത യുവാവിനെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാറിന് സമീപം ഇടിഞ്ഞമല സ്വദേശി കുളക്കടുപ്പില്‍ ജൂബിന്‍ തോമസ്(27) നെയാണ് പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍-കട്ടപ്പന റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ ചെറുതോണിക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ പലപ്രാവശ്യം ശല്യം ചെയ്തതോടെ വിദ്യാര്‍ത്ഥിനി കണ്ടക്ടറോടും സഹയാത്രക്കാരോടും വിവരം പറഞ്ഞു. ബസ് കരിമ്പനിലെത്തിയപ്പോള്‍ കണ്ടക്ടര്‍ ഇടുക്കി പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്മയെ മര്‍ദ്ദിച്ചതുള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.
















