Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജില്ലയില്‍ സിപിഎം ഭീകരത തകര്‍ക്കപ്പെട്ടത് 51 വാഹനങ്ങള്‍; കുറ്റക്കാര്‍ക്കെതിരെ  കര്‍ശന നടപടിയില്ല,  പോലീസ് കാഴ്ചക്കാരായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 06:17 pm IST
inKasargod
കാഞ്ഞങ്ങാട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ മൂന്നാം ദിവസവും ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വ്യാപക സിപിഎം അക്രമം. തലശ്ശേരിയില്‍ ജനരക്ഷായാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങിയ തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ സഞ്ചരിച്ച 18 ബസുകള്‍ക്കു നേരെയാണ് വ്യാഴാഴ്ച രാത്രി അക്രമമുണ്ടായത്. നീലേശ്വരം പള്ളിക്കര പി.കരുണാകരന്‍ എംപിയുടെ വീടിന് സമീപത്ത് നിന്നാണ് കൂടുതലായും അക്രമമുണ്ടായത്. പ്രവര്‍ത്തകര്‍ സഞ്ചരിച്ച് വാഹനങ്ങള്‍ക്ക് നേരെയുണ്ടായ വ്യാപകമായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകരുകയും പരിക്കേല്‍ക്കുകയും ചെയ്തു. ബേഡകം പഞ്ചായത്തിലെ കരിപ്പാടകത്ത് നിന്ന് പോയ കേരള ബസിലുണ്ടായിരുന്ന കൊളത്തൂര്‍ തമ്പാന്‍ നായരു(60)ടെ കാലിന്റെ തുടയിലും തലക്കും ഗ്ലാസ് ചില്ലുകയറി പരിക്കേറ്റു. ഗസല്‍ ബസിലുണ്ടായിരുന്ന വട്ടംതട്ടയിലെ സന്തോഷിന്റെ (30) കൈവിരലിന് പരിക്കേറ്റു. എച്ച്.മധു(27)ന്റെ കഴുത്തിനാണ് പരിക്ക്. നീലേശ്വരം കാര്യങ്കോട് പലത്തിന് സമീപത്ത് ബൈക്കിലെത്തിയ രണ്ടു പേര്‍ വിഘ്‌നേശ്വര ബസിന് നേരേ സോഡാകുപ്പിയെറിഞ്ഞു.
കുശാല്‍ നഗറില്‍ നിന്ന് പോയ മിനി ബസിന് നേരേ നെടുകണ്ടത്ത് നിന്ന് ഉണ്ടായ കല്ലേറില്‍ കാഞ്ഞങ്ങാട് കുശാല്‍നഗറിലെ ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് പ്രസിഡന്റുമായ എന്‍.ദിനേശനെ(42) സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിയാര്‍ പഞ്ചായത്ത് നിന്ന് പോയ മൂന്ന് സന ബസിനും പഴയങ്ങാടി ബസിനുമാണ് നീലേശ്വരം പള്ളിക്കരയില്‍ നിന്നും പടന്നക്കാട് കാര്‍ഷിക കോളേജിന് സമീപത്ത് നിന്നും അക്രമമുണ്ടായത്. ബസിന്റെ ഗ്ലാസ് തകര്‍ന്ന് സന ബസിലുണ്ടായ മുളിയാറിലെ വിദ്യാര്‍ത്ഥി അഭിലാഷി(14)നും പരിക്കറ്റു. പനയാല്‍ നെല്ലിയെടുക്കത്ത് നിന്ന് പോയ സിറ്റി റൈഡര്‍ (ജിസ്തിയ) ബസിന് നീലേശ്വരം മാര്‍ക്കറ്റിനടുത്ത് നളന്ത റിസോര്‍ട്ടിന് സമീപത്ത് നിന്നും കല്ലേറുണ്ടായി. ബസിന്റെ ഗ്ലാസ് തകര്‍ന്നു.
ബട്ടൂരില്‍ പ്രവര്‍ത്തകരെ ഇറക്കി പോവുകയായിരുന്ന സഫര്‍ ബസിന് കെവിആര്‍ കാര്‍ ഷോറുമിന് സമീപത്ത് വെച്ച് എഫ് സെട് ബൈക്കിലെത്തിയ രണ്ടുപേര്‍ പിന്‍തുടര്‍ന്ന് വന്ന് മുന്‍ ഗ്ലാസ്സെറിഞ്ഞ് തകര്‍ത്തു. ഡ്രൈവര്‍ ഉപ്പളയിലെ റഹ്മാന് (30) പരിക്കേറ്റു. തോയമ്മല്‍ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്ന് ദേലംപാടിയിലെ പ്രവര്‍ത്തകര്‍ വന്ന ശാന്തിബസ്, പാണത്തൂരില്‍ നിന്ന് പോയ ആര്‍എംഎസ് ബസിന് നേരേയും കല്ലേറുണ്ടായി. കാരക്കോട് നിന്ന് പോയ വിഭ ബസിന് പയ്യന്നൂരിലെ എടാട്ട്, ചെറുവത്തൂര്‍, പള്ളിക്കര, കാര്‍ഷികോളേജ് തോട്ടം ജംഗ്ഷന്‍, ജില്ലാ ആശുപത്രി തോയമ്മല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ബസ്സുകള്‍ക്ക് കല്ലേറ് കിട്ടി. ബസിന്റെ ഗ്ലാസുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കള്ളാറില്‍ നിന്നുള്ള ശ്രീലക്ഷ്മി, റഷാദ് എന്നീ ബസുകള്‍ക്ക് കൊവ്വല്‍ സ്റ്റോരില്‍ നിന്നാണ് കല്ലേറുണ്ടായത്. പൊയിനാച്ചിയില്‍ നിന്ന് പോയ എയിഞ്ചല, മേല്‍പറമ്പ പള്ളിപ്പുറത്ത് നിന്ന് പോയ കൗസര്‍ ബസിനും നീലേശ്വരം പള്ളിക്കരയില്‍ നിന്ന് കല്ലേറുണ്ടായി.
കഴിഞ്ഞ 3ന് പയ്യന്നൂരില്‍ ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച 32 വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. ജനരക്ഷായ3ത്രയുടെ പയ്യന്നൂരില്‍ നടന്ന് ഉദ്ഘാടന പരിപാടിക്ക് പ്രവര്‍ത്തകരുമായി പോവുകയായിരുന്ന ബസ് പള്ളിക്കരയില്‍ വെച്ച് രാവിലെ ഏഴ്മണിയോടെ കല്ലെറിഞ്ഞ് തകര്‍ത്തു കൊണ്ടാണ് സിപിഎം അക്രമണ പരമ്പരയ്‌ക്ക് തുടക്കമിട്ടത്. കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍ ലീലാമണി, പ്രവര്‍ത്തകന്‍ ജയപ്രകാശ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിജെപി ജില്ലാ നേതൃത്വം ജില്ലാ പോലീസ് മേധാവിയെ കണ്ട് സുരക്ഷ ഉറപ്പ് വരുത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസുണ്ടായെങ്കിലും കല്ലേറ് നടന്നത് പോലീസിന്റെ മുന്നില്‍ വെച്ചായിരുന്നു. മൂന്നിന് പയ്യന്നൂര്‍ പോയ വാഹനങ്ങള്‍ക്കുണ്ടായ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു കൊടുത്ത പ്രതികളെല്ലാതെ വേറെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തില്ല. ഇത് സിപിഎം ക്രിമിനലുകള്‍ക്ക് അക്രമം നടത്താന്‍ പ്രോത്സാഹനമായി.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.