Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊട്ടാക്കമ്പൂരിലെ മണ്ണിന്റെ മക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 06:10 pm IST
inVaradyam

മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി റൂട്ടില്‍ 40 കിലോ മീറ്ററോളം യാത്ര ചെയ്താല്‍ വട്ടവട പഞ്ചായത്തിലെ കോവിലൂരിലെത്താം. കോവിലൂരില്‍ നിന്ന് ഒന്നര കിലോ മീറ്റര്‍ അകലെയാണ് കൊട്ടാക്കമ്പൂര്‍ ഗ്രാമം. വട്ടവട പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കര്‍ഷകരാണ്.

കോടമഞ്ഞ് പെയ്തിറങ്ങുന്ന നിലങ്ങളില്‍ പച്ചക്കറി കൃഷിയിലൂടെ പൊന്ന് വിളയിക്കാമെന്ന് ഇവര്‍ കണ്ടെത്തിയിട്ട് പതിറ്റാണ്ടുകളായി. ക്യാരറ്റ്, വെളുത്തുള്ളി, ക്യാബേജ്, മരത്തക്കാളി,ബട്ടര്‍ ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന കൃഷികള്‍. തമിഴ് വംശജരാണ് ഗ്രാമവാസികള്‍. കെട്ടിലും മട്ടിലും എല്ലാം തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍ ചെന്ന പ്രതീതിയാണ് കൊട്ടാക്കമ്പൂരില്‍.

കൃഷി

വട്ടവട പഞ്ചായത്തിലെ രണ്ട്, നാല് വാര്‍ഡുകളിലായാണ് കൊട്ടാക്കമ്പൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രണ്ട് വാര്‍ഡുകളിലുമായി 300 വീടുകളുണ്ട്. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് പ്രധാന ഉപജീവനം. എല്ലാവരും കൃഷിക്കാരാണെന്ന് പറയുന്നതാകും ശരി. ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ കൃഷിടിയമുള്ളവരാണ് മിക്കവരും.പച്ചക്കറി കൃഷിയാണ് പ്രധാനം. വര്‍ഷത്തില്‍ മൂന്ന് തവണ കൃഷിയിറക്കും. ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീന്‍സ്, ക്യാരറ്റ്, ക്യാബേജ് എന്നിവയാണ് പ്രധാന വിളകള്‍.

വീട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ കൃഷിയിടത്തില്‍ വിളകള്‍ നടാനും പരിപാലിക്കാനും വിളവെടുക്കാനും ഉണ്ടാകും. കൃഷിയിടത്തില്‍ ആരും ചെരിപ്പ് ഉപയോഗിക്കില്ല. ഓരോ കൃഷിയിടത്തിലും ചെറിയ ക്ഷേത്രങ്ങളുണ്ട്. നടുന്ന വിത്തുകള്‍ പാകമായി വിളവെടുക്കാന്‍ സാഹചര്യമൊരുക്കുന്നത് ഈ ചെറുക്ഷേത്രങ്ങളില്‍ കുടികൊള്ളുന്ന മുനീശ്വരനും കറുപ്പ് സ്വാമിയുമാണെന്നാണ് ഗ്രാമീണരുടെ വിശ്വാസം.

ഭാഷ

ദ്രാവിഡ സംസ്‌കാരത്തിന്റെ പിന്‍മുറക്കാരാണ് ഗ്രാമക്കാര്‍. പരസ്പരം സംസാരിക്കുന്നത് തമിഴിലാണ്. മലയാളവും തമിഴും ഇടകലര്‍ന്ന ഭാഷയിലാണ് പുറത്തുനിന്നെത്തുന്നവരുമായി സംസാരിക്കുന്നത്. നന്നായി മലയാളം സംസാരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പുതുതലമുറയിലെ കുട്ടികള്‍ മലയാളം പഠിക്കുന്നതിനോടാണ് താല്‍പര്യം കാണിക്കുന്നതെന്ന് ഗ്രാമവാസിയും രാഷ്‌ട്രീയ പ്രവര്‍ത്തകനുമായ ശ്രീനിവാസന്‍ പറയുന്നു.

വിദ്യാലയം

കൊട്ടാക്കമ്പൂരില്‍ നിന്നും തട്ടാമ്പാറ ഗ്രാമത്തിലേക്ക് പോകുന്നിടത്താണ് ഇവിടുത്തെ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതല്‍ നാല് വരെയാണ് ക്ലാസ്. 38 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണുള്ളത്. ഇരുപത് വര്‍ഷം മുമ്പ് ആരംഭിച്ച സ്‌കൂള്‍ മണ്ണ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കൂളിനായി പുതിയ കെട്ടിടം അനുവദിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഗ്രാമക്കാര്‍.

ക്ഷേത്രങ്ങളുടെ ഗ്രാമം

കൊട്ടാക്കമ്പൂരില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. നിത്യപൂജയില്ലെങ്കിലും വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉത്സവത്തിനായുള്ള കരുതല്‍ ഇവരുടെ ദൈനംദിന ജീവിതത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമത്തിന്റെ നടുഭാഗത്താണ് ഗണപതി കോവില്‍. എതിര്‍വശത്തായി കാമാക്ഷിയമ്മന്‍ കോവില്‍ സ്ഥിതി ചെയ്യുന്നു.

മുകള്‍ഭാഗത്താണ് കറുപ്പ്‌സ്വാമിയുടെ ക്ഷേത്രം. കറുപ്പ്‌സ്വാമിയുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറില്‍ നിന്ന് നൂറുകണക്കിന് ആളുകളെത്താറുണ്ട്. ഗ്രാമത്തിലെ ഏറെ ജനപങ്കാളിത്തമുള്ള ഉത്സവമാണിത്. തട്ടാമ്പാറയ്‌ക്ക് പോകുന്നിടത്താണ് മാരിയമ്മന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്.

വിട്ടൊഴിയാത്ത ചൂഷണം

പച്ചക്കറി കൃഷി ചെയ്ത് നല്ല വിളവുല്‍പ്പാദിപ്പിക്കുമെങ്കിലും ഇവരുടെ ജീവിത സാഹചര്യം അത്ര സുരക്ഷിതമല്ല. പുറത്ത് നിന്നെത്തുന്ന കുത്തക വ്യാപാരികള്‍ നിസാരവിലയ്‌ക്ക് പച്ചക്കറി വാങ്ങിക്കൊണ്ട് പോകുന്നു. ഇങ്ങനെ വാങ്ങുന്ന പച്ചക്കറികള്‍ വ്യാപാരസ്ഥാപനങ്ങളിലെത്തിച്ച് നാലിരട്ടി വിലയ്‌ക്കാണ് വില്‍ക്കുന്നത്.

വട്ടവടയില്‍ നിന്നും കൊട്ടാക്കമ്പൂരില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി ശേഖരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. പച്ചക്കറിക്ക് മെച്ചപ്പെട്ട വില ലഭ്യമാകാന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ഭീഷണിയായി ഗ്രാന്റീസ് മരങ്ങളും

ഗ്രാമക്കാര്‍ക്ക് കൃഷിക്കായി മലമുകളില്‍ നിന്നും വെള്ളമെത്തുന്നുണ്ട്. ഗ്രാമത്തിന്റെ ഒരു ഭാഗത്ത് സര്‍ക്കാര്‍ ഭൂമിയിലും കൈയേറ്റ ഭൂമിയിലും വ്യാപകമയായി ഗ്രാന്റീസ് മരങ്ങള്‍ നട്ടിരിക്കുകയാണ്. ഗ്രാന്റീസ് മരങ്ങള്‍ കുടിവെള്ളമൂറ്റുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ വന്നു.

ഇതേ രീതിയില്‍ ഗ്രാന്റീസ് മരങ്ങള്‍ വളര്‍ന്നാല്‍ പത്ത് വര്‍ഷത്തിനകം കൊട്ടാക്കമ്പൂരില്‍ കുടിവെള്ളക്ഷാമമുണ്ടാകുമെന്നുറപ്പാണ്. ഈ തരിച്ചറിവില്‍ ആശങ്കാകുലരാണ് കര്‍ഷകര്‍.

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്

കുറിഞ്ഞി ഉദ്യാനവുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് കൊട്ടാക്കമ്പൂര്‍. ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം വന്നാല്‍ ഇവിടേയ്‌ക്ക് സഞ്ചാരികളെത്തും. ഈ സാഹചര്യത്തില്‍ കൊട്ടാക്കമ്പൂരിലെ ജനങ്ങള്‍ക്ക് കൃഷിയോടൊപ്പം ഇക്കൊ ടൂറിസം പദ്ധിതിക്കും സാധ്യത തെളിയും. ഈ സാഹചര്യങ്ങള്‍ ഗ്രാമക്കാര്‍ക്ക് ഉപയോഗപ്പെടുത്താനുതകുന്ന വികസന പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പുതിയ വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.