ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാലു സ്ത്രീകളെയും സെക്യൂരിറ്റി ഗാര്‍ഡിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ദല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്ക് ഏരിയയിലെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ശനിയാഴച രാവിലെ ഏഴു മണിയോടെ ലഭിച്ച അജ്ഞാത ഫോണ്‍ കോളിലൂടെയാണ് കൊലപാതകവിവരം പോലീസ് അറിയുന്നത്. ഊര്‍മിള(65), സംഗീത ഗുപത(43), നൂപുര്‍ ജിന്ദാല്‍(35), അജ്ഞലി ജിന്ദാല്‍(33), സെക്യൂരിറ്റി ഗാര്‍ഡ രാകേഷ(50) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുടുംബത്തിലെ സ്വത്ത് തര്‍ക്കമാണ കൂട്ട കൊലയില്‍ കലാശിച്ചതെന്നാണ് പോലീസ നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
















