തൊടുപുഴ: ഓടയുടെ സ്ലാബുകള്‍ തകര്‍ന്ന് അപകടഭീഷണി ഉയര്‍ത്തുന്നു. കുട്ടപ്പാസ് ഹോട്ടലിന് സമീപമുള്ള ഓടയുടെ സ്ലാബുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. സ്ലാബ് തകര്‍ന്നത് ശ്രദ്ധിക്കാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. സ്ലാബുകള്‍ നന്നാക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















