ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നേരിയ കുറവ് അനുഭവപ്പെട്ടത് താത്ക്കാലികം മാത്രമാണെന്ന് ലോക ബാങ്ക് മേധാവി ജിം യോങ്ങ് കിം. ചരക്ക് സേവന നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെടുണ്ടായ താത്ക്കാലിക പ്രശ്‌നം മാത്രമാണിത്. വരുന്ന മാസങ്ങളില്‍ അത് മാറും.ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കും. അന്താരാഷ്‌ട്ര നാണയ നിധിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ കിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൊത്തം ആഭ്യന്തര ഉല്പ്പാദനം( ജിഡിപി)5.7 ആയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ കുറവ് ക്രമണേ മാറും, വളര്‍ച്ചാ സ്ഥിരത കൈവരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും പറ്റിയ അന്തരീക്ഷം സൃഷ്ടിക്കാന്‍ നിരവധി നടപടികള്‍ എടുത്തിട്ടുണ്ട്. ആ ശ്രമങ്ങള്‍ക്ക് നല്ല ഫലവുമുണ്ടാകും. കിം പറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം ലോക സാമ്പത്തിക രംഗവും മെച്ചപ്പെട്ടുവരികയാണ്. വളര്‍ച്ചക്ക് വേഗത കൂടിയിട്ടുണ്ട്. പക്ഷെ ആഗോളതലത്തില്‍ നിേക്ഷപങ്ങള്‍ ദുര്‍ബലമാണ്.
സ്വച്ഛ് ഭാരത് മോദിയുടെ മികച്ച പദ്ധതികളില്‍ ഒന്നാണ്. എല്ലാവര്‍ക്കും അവസരം ഒരുക്കാനുള്ള ശ്രമങ്ങളാണ് മോദി നടത്തുന്നത്. പക്ഷെ ഇന്ത്യ ധാരാളം വെല്ലുവിളികളാണ് നേരിടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇനിയും മെച്ചപ്പെടാനുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ്. മോദി കാണിച്ച രാഷ്‌ട്രീയ ഇച്ഛാ ശക്തിയും പ്രതിബദ്ധതയും ഞങ്ങള്‍ മനസിലാക്കുന്നു. കിം തുടര്‍ന്നു.
















