ചെറുതോണി: ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്തിയ യുവാവിനെ മുരിയ്‌ക്കാശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നായരുപാറ വൈപ്പനയില്‍ സുബിന്‍(29) നെയാണ് എസ്.ഐ എം.വി. പൗലോസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടേതാണ് ഓട്ടോറിക്ഷയും. ബീവറേജ് കോര്‍പ്പറേഷന്റെ പടമുഖം വില്‍പ്പന ശാലയില്‍ നിന്നും അര ലിറ്ററിന്റെ വീതം 28 കുപ്പി മദ്യമാണ് റിയാമോള്‍ എന്ന ഓട്ടോറിക്ഷയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ കടത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് 12ന് രാജമുടി മാര്‍സ്ലീവാ കോളേജിന് സമീപം വാഹന പരിശോധന നടത്തിയ പോലീസ് സംഘം ഇത് കണ്ടെത്തുകയായിരുന്നു.
















