ചെന്നൈ: രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സത്യവാങ്‌മൂലങ്ങള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ടി.ടി.വി ദിനകരന്റെ ഹര്‍ജി തള്ളി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് വ്യക്തമാക്കി.
‘രണ്ടില’ തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചിരുന്നു. വി.കെ ശശികലയുടെയും ഒ. പനീർസെൽവത്തിന്റെയും വിഭാഗങ്ങൾ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചതോടെയാണ് കമ്മീഷന്റെ നടപടി. എഐഎഡിഎംകെ എന്ന പേരും ഉപയോഗിക്കാൻ പാടില്ല. ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ മാത്രമാണ് മരവിപ്പിക്കൽ.
എഐഎഡിഎംകെ ചിഹ്നമായ ‘രണ്ടില’ ശശികല പക്ഷത്തിനു ലഭിക്കൻ പണം ഉപയോഗിച്ചു എന്ന ആരോപണത്തിൽ ടിടിവി ദിനകരനെതിരെ ദൽഹി ക്രൈം ബ്രാഞ്ച് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.
















